എടപ്പാൾ: എടപ്പാളില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് കാര്‍ കയറിയിറങ്ങി മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.