തൃശൂര്‍: കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. ഏങ്ങണ്ടിയൂര്‍ തച്ചപ്പിള്ളി വീട്ടില്‍ ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. കടന്നൽ ആക്രമണത്തിൽ മകള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.വീടിന് പിന്നിലെ മരത്തിലുണ്ടായിരുന്ന കടന്നല്‍ക്കൂട്ടം വയോധികനെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മകള്‍ രശ്മി, അയല്‍വാസികളായ സമ്പത്ത്, സ്മിജേഷ്, അജിത്ത്, സിന്ധു എന്നിവര്‍ക്കും പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!