. മടവൂർ : മടവൂർ സി.എം മഖാം കാരാട്ടിൽ പ്രദേശത്ത് ടി.വി അബൂബക്കർ എന്നവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ തെങ്ങ്, കവുങ്ങ്, മാവ് തുടങ്ങിയ കൃഷികൾ വെട്ടി നശിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് സി.എം നഗർ കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.സി റിയാസ് ഖാൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത കടുംകം വള്ളി, മെമ്പർ ബുശ്റ പൂളോട്ടുമ്മൽ , ഫാത്തിമ മുഹമ്മദ്, യു.വി മുഹമ്മദ് മൗലവി, ജംഷീർ എ.പി , ഷമീർ അലി കെ.പി , പി.യു സാലിഹ്, മുഹമ്മദ് കെ.പി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പോലീസ്, പഞ്ചായത്ത്, റവന്യൂ, കൃഷി വകുപ്പ് എന്നിവക്ക് പരാധി നൽകുകയും ചെയ്തു