നരിക്കുനി: നെടിയനാട് എയുപി സ്കൂൾ ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികളുടെ അമ്മമാർക്കും ഈ രംഗത്തെ സന്നദ്ധ പ്രവർത്തകനായിട്ടുള്ള ശ്രീ കെ സി മൂസയ്ക്കും JRC നെടിയനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.പ്രധാന അദ്ധ്യാപിക ശ്രീമതി ഒ കെ സൽമത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് കെ സി മജീദ് അധ്യക്ഷനായി. BRC ട്രെയിനർ പ്രീത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ജി എം എൽ പി സ്കൂൾ പ്രധാനാധ്യാപിക ശ്രീവിദ്യ ടീച്ചർ, PTA വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്, MPTA ചെയർപേഴ്സൺ സംഗീത, മൂസ കെ സി,ജെ ആർ സി കോഡിനേറ്റർ അഞ്ജു ടീച്ചർ, BRC സ്പെഷ്യൽ ടീച്ചർ വി ടി വഹീദടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .PTA ഇൻ ചാർജ് ഇഖ്ബാൽ മാസ്റ്റർ നന്ദി പറഞ്ഞു.