Month: October 2024

എംടിയുടെ വീട്ടിലെ സ്വർണം വിറ്റെന്ന് പാചകക്കാരിയും ബന്ധുവും; കുറ്റം സമ്മതിച്ച് പ്രതികൾ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു.പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടിലാണ് ​മോഷണം നടന്നത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. രാവിലെ…

മനാഫും അർജുന്റെ കുടുംബവും വീണ്ടും ഒന്നിച്ചു

കോഴിക്കോട് : അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തി.ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുൻറെ കുടുംബവും ലോറി ഡ്രൈവർ മനാഫും തെറ്റിധാരണകൾ അകറ്റി ഒന്നിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ നേതൃത്വം നൽകിയ ചർച്ചയിൽ ഇരുകൂട്ടരും സംസാരിക്കുകയും തെറ്റിധാരണകൾ…

റിന്‍ഷ ഫാത്തിമ അന്തരിച്ചു

നരിക്കുനി ചാമ്പാട്ടില്‍ റെെഹാനത്തിന്റെ മകള്‍ റിന്‍ഷ ഫാത്തിമ (19) അന്തരിച്ചു, മയ്യത്ത് നിസ്കാരം ഇന്ന് രാത്രി എട്ടുമണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിൽ നടക്കും

വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് രണ്ട് പേർ പോലീസ് പിടിയിൽ

കോഴിക്കോട്: എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിന്ന് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ…

കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ ലോറി ഉടമ മനാഫിനു എതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ മനാഫിന്റെ യൂട്യൂബ് പേജും കമന്റുകളും പോലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ്…

വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നു വിതരണം ചെയ്യുന്ന കണ്ണിയിലെ യുവാക്കൾ കഞ്ചാവുമായി പിടിയിൽ

.കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ടു യുവാക്കൾ നടക്കാവ് പോലീസിന്റെ പിടിയിലായി. ഈസ്റ്റ് ഹിൽ റോഡ് ഗവൺമെന്റ് സ്റ്റേഷനറി ഓഫീസിന് സമീപമുള്ള അപ്പാർട്ട്മെന്റ് മുൻവശത്ത് വെച്ചാണ് മയക്കുമരുന്നായ 100.630 ഗ്രാം കഞ്ചാവ്…

പത്തനംതിട്ടയിൽ സിപിഎമ്മിന് വീണ്ടും നാണക്കേട്

പത്തനംതിട്ട: ആരോ​ഗ്യ മന്ത്രി വീണാജോർജും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചയാൾ അനധികൃത മദ്യക്കച്ചവടത്തിന് പിടിയിലായതോടെ പത്തനംതിട്ടയിൽ സിപിഎമ്മിന് വീണ്ടും നാണക്കേട്. മലയാലപ്പുഴ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. കോന്നി എക്‌സൈസ് സംഘം മൈലാടുംപാറയിൽനിന്നാണ് ഇയാളെ പിടികൂടിയത്. കാപ്പ…

കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ച് ദമ്പതികൾ; രക്തം ഛര്‍ദിച്ച് ഗുരുതരാവസ്ഥയിൽ

കൊച്ചി: നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരെയാണ് രക്തം ഛര്‍ദ്ദിച്ച് അവശരായി ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാരാണ് ഇവരെ മൂവാറ്റുപുഴ…

മകൻ പിടിച്ചുതള്ളി; തലയിടിച്ചുവീണ പിതാവ് മരിച്ചു

തിരുവനന്തപുരം: മകനുമായുണ്ടായ വാക്കുതർക്കത്തിനിടെ നിലത്തുവീണ് പരിക്കേറ്റ നാൽപ്പത്തി മൂന്നുകാരൻ മരിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ ചപ്പാത്ത് വാർഡിൽ ചെമ്പകവിളയിൽ സജീവ് ആണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. മൂത്തമകനായ വരുണുമായുണ്ടായ വാക്കുതർക്കത്തിനിടെ മകൻ സജീവിനെ തള്ളിമാറ്റിയപ്പോൾ വരാന്തയിലെ സിമന്റ് കൈവരിയിൽ തലയിടിക്കുകയായിരുന്നു.…

എഎം അഹമ്മദ് കുട്ടി ഹാജി മരണപെട്ടു

മുക്കം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും പൂളപ്പൊയിൽ മഹല്ല് കാരണവരുമായിരുന്ന എഎം അഹമ്മദ് കുട്ടി ഹാജി മരണപെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വെള്ളി വൈകുന്നേരം 4.15ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ നടക്കും

error: Content is protected !!