കോഴിക്കോട് : അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർപ്പിലെത്തി.ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുൻറെ കുടുംബവും ലോറി ഡ്രൈവർ മനാഫും തെറ്റിധാരണകൾ അകറ്റി ഒന്നിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ നേതൃത്വം നൽകിയ ചർച്ചയിൽ ഇരുകൂട്ടരും സംസാരിക്കുകയും തെറ്റിധാരണകൾ പറഞ്ഞു മനസിലാക്കുകയുംഒന്നിക്കുകയും ചെയ്തത്. അർജുന്റെ കുടുംബവും മനാഫും തമ്മിൽ ഉണ്ടായ മാനസിക സംഘർഷങ്ങളിൽ ഇരുകൂട്ടരെയും പോലെ മലയാളികൾക്ക് ഒന്നടങ്കം സങ്കടവും നിരാശയും ഉണ്ടായിരുന്നു. പലരും ഈ സാഹചര്യത്തെ മുതലെടുക്കുകയും ഉണ്ടായി. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അർജുൻറെ കുടുംബം രംഗത്തെത്തിയിരുന്നു.സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം പറഞ്ഞിരുന്നത്.എന്നാൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും , മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത് എന്നും മനാഫ് പറയുകയുണ്ടായി. കൂടാതെ മാപ്പും മനാഫ് പറഞ്ഞു. അപ്പോഴേക്കും സംഗതി മറ്റൊരു തലത്തിലേക്ക് പോവുകയാണുണ്ടായത്. ഇരുകൂട്ടർക്കും മനപ്രയാസം ഉണ്ടായ വിഷയത്തിൽ മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല.പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കും.മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ നേതൃത്വം നൽകിയ കൂടിക്കാഴ്ചയിൽ മനാഫിനെകൂടാതെ കുടുംബാംഗങ്ങളായ മുബീൻ, അൽഫ് നിഷാം, അബ്ദുൾ വാലി, സാജിദ് എന്നിവർ പങ്കെടുത്തു. അർജ്ജുൻ്റെ കുടുംബത്തെ പ്രതിനിധീകരിച്ച് സഹോദരി അഞ്ജു, സഹോദരൻ അഭിജിത്, സഹോദരീ ഭർത്താവ് ജിതിൻ, ബന്ധു ശ്രീനിഷ് എന്നിവർ പങ്കെടുത്തു.എല്ലാ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞു ഒത്തു തീർപ്പിൽ എത്തുകയും പഴയതുപോലെ മനാഫും അർജുന്റെ കുടുംബവും ഒന്നിക്കുകയുമാണ്. തെറ്റിദ്ധാരണകൾ പലരും മുതലെടുക്കാൻ ശ്രമിച്ച സാഹചര്യം ഉണ്ടായിരുന്നു. ആ ശ്രമത്തെ ആണ് എപ്പോൾ ഇല്ലാതെ ആകിയിരിക്കുന്നത്. ഇതിൽ ഏറെ സന്തോഷമുണ്ടെന്നും, തന്റെ ഇടപെടലിൽ ഇവർ വീണ്ടും കൈകോർത്തത്തിൽ താൻ സംതൃപ്തനാണെന്നും നൗഷാദ് പറഞ്ഞു. പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അമാന്തിച്ചു നിൽക്കാതെ അർഹമായ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ഓൺലൈൻ / യൂട്യൂബ് ചാനലുകളിൽ പ്രശ്നം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അത്തരം ആളുകളെ പിടികൂടുമെന്നും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും നോർത്ത് അസി.പോലീസ് കമ്മീഷണർ എ ഉമേഷ് പറഞ്ഞു. മറ്റ് പല ഉദ്യോഗസ്ഥരും സഹായങ്ങളും സഹകരണങ്ങളും നൽകിയിരുന്നു.കുടുംബത്തെ ഒന്നിപ്പിക്കുന്നതിൽ വിനോദ് മേക്കോത്ത്,ഖാദർ കരിപ്പൊടി, അൽബാബു, സായി കൃഷ്ണ എന്നിവരും കൂടെ പ്രവർത്തിച്ചു.