തിരുവനന്തപുരം: മകനുമായുണ്ടായ വാക്കുതർക്കത്തിനിടെ നിലത്തുവീണ് പരിക്കേറ്റ നാൽപ്പത്തി മൂന്നുകാരൻ മരിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ ചപ്പാത്ത് വാർഡിൽ ചെമ്പകവിളയിൽ സജീവ് ആണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. മൂത്തമകനായ വരുണുമായുണ്ടായ വാക്കുതർക്കത്തിനിടെ മകൻ സജീവിനെ തള്ളിമാറ്റിയപ്പോൾ വരാന്തയിലെ സിമന്റ് കൈവരിയിൽ തലയിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാത്രി പത്തരയോടെ സജീവും മൂത്തമകൻ വരുണുമായി തർക്കവും തുടർന്ന് ഉന്തുംതള്ളലുമുണ്ടായി. ഇതിനിടയിൽ വരുൺ അച്ഛനെ തള്ളിമാറ്റിയപ്പോൾ വരാന്തയിലെ സിമെന്റ് കൈവരിയിൽ തലയിടിച്ചു. സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. രാത്രി പതിനൊന്നരയോടെ ആശുപത്രിയിൽ എത്തിച്ചെലും മരിച്ചതായി ഡോക്ടർ അറിയിച്ചു.മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഴിഞ്ഞം പോലിസ് സ്ഥലത്തെത്തി. അനിതയാണ് സജീവിന്റെ ഭാര്യ. സൂരജ് സജീവ് മറ്റൊരു മകനാണ്.