Month: January 2023

ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചത് ക്ലാസിൽ എഴുന്നേറ്റു നിന്നതിന്; അധ്യാപക​ന്റെ ക്രൂരത ഇങ്ങനെ..

കോഴിക്കോട്: വിദ്യാർഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചത് ക്ലാസിൽ എഴുന്നേറ്റ് നിന്നതിന്. കോഴിക്കോട് കൊടിയത്തൂർ പിടിഎംഎച്ച് സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ സ്‌കൂളിലെ അധ്യാപകനെതിരെ പോലീസ് കേസെടുത്തു.കുട്ടിയുടെ തോളിന് പരിക്കേറ്റുവെന്നും കൈ ഉയർത്താനാകാത്ത നിലയിലാണെന്നും കുട്ടിയുടെ പിതാവ്…

പ്രവാസിയായ രമേശൻ നാട്ടിലെത്തിയത് കിടപ്പാടം വിറ്റും കടം തീർക്കാൻ; കേസിൽപെട്ടതിനാൽ വിൽപ്പന നടക്കില്ലെന്ന് വന്നതോടെ ജീവിതം വഴിമുട്ടി; അവസാന യാത്രയിൽ മകളെയും ഒപ്പം കൂട്ടി രമേശനും ഭാര്യയും; തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യ നാടിന്റെ കണ്ണീരാകുന്നു..

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പടിഞ്ഞാറ്റുമുക്ക് രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഠിനംകുളത്താണ്…

പതിനാലുകാരിക്കൊപ്പം ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി;

തിരുവനന്തപുരം: പതിനാലുകാരിയായ പെൺകുട്ടിയുമായി ഒളിച്ചോടിയ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെയാണ് ഇയാൾ നിർബന്ധിച്ച് വിളിച്ചിറക്കിക്കൊണ്ടുപോയത്.ഫേസ്ബുക്ക് വഴിയാണ് ഇയാൾ 14…

നയനയുടെ മരണം കൊലപാതകമെന്ന് സംശയം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം : യുവ സംവിധായിക നയനയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി എഡിജിപി എം ആർ അജിത്ത് കുമാർ. വിശദമായ അന്വേഷണം ആവശ്യമാണ്. ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡിസിആർബി അസി.കമ്മീഷണറുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്…

യു.ഡി. എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

നരിക്കുനി പഞ്ചായത്ത്‌പന്ത്രണ്ടാം വാർഡ് യു. ഡി. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം. എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ്…

കൊടൈക്കനാലിൽ വിനോദയാത്രപോയ രണ്ട് യുവാക്കളെ കാണാതായി; തെരച്ചിൽ തുടരുന്നു

കോട്ടയം: ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ 2 യുവാക്കളെ കാണാതായി. 2 ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക്…

മെസിയും സൗദി ക്ലബ്ബിലേക്ക്.? മിശിഹയെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാൻ അൽ ഹിലാൽ

ദുബായ്: ക്രി​സ്റ്റ്യാനോ റൊണാൾ‍‍ഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി ക്ലബ്ബിലേക്കെന്ന് റിപ്പോർട്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മെസിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായാണ് സൂചന. അൽ ഹിലാൽ ക്ലബ് മെസി എന്നെഴുതിയ പത്താം നമ്പർ ജഴ്സി അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്ക്…

വീണ്ടും മന്ത്രിയായി സജി ചെറിയാൻ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ

തിരുവനന്തപുരം : സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജി ചെറിയാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 182 ദിവസത്തിന് ശേഷമാണ് സജി…

കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. മസ്തിഷാകാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.രണ്ട് വർഷം മുൻപ് ഒരു വൃക്ക മാറ്റി വച്ച് അദ്ദേഹം വിശ്രമത്തിലായിരുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുത്ത് പരിപാടികളിൽ സജീവമാകുന്നതിനിടെയാണ് മസ്തിഷ്കാഘാതമുണ്ടായത്. ഒരു ചാനൽ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ…

ഏഴ് മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു;

തിരുവനന്തപുരം: ഏഴുമാസം ഗർഭിണിയായ യുവതിയ്ക്ക് പൊള്ളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്‍റെ ഭാര്യ അരുണിമ (27) യെയാണ് തീ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് വീടിനുള്ളിൽ ആണ് സംഭവം. ശരീരത്തിൽ മണ്ണെണ്ണ വീണ്…

error: Content is protected !!