ഖത്തര്‍ ലോകകപ്പിലെ സ്‌പെയിന്‍ – ജപ്പാന്‍ മത്സരം വിവാദത്തില്‍. ജര്‍മനിയെ പുറത്താക്കാനും പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയെ എതിരാളികളായി ലഭിക്കാനും വേണ്ടി സ്‌പെയിന്‍ മനപ്പൂര്‍വ്വം ജപ്പാനോട് തോറ്റു കൊടുത്തു എന്നാണ് ആരോപണം. ജര്‍മന്‍ ആരാധകര്‍ അടക്കം സ്‌പെയിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനെ തോല്‍പ്പിച്ചത്. പലതവണ ഗോള്‍ നേടാനുള്ള അവസരമുണ്ടായിട്ടും സ്‌പെയിന്‍ അലസമായി കളിക്കുകയായിരുന്നെന്ന് വിമര്‍ശനമുണ്ട്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാല്‍ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ നേരിടേണ്ടിവരും. ക്രൊയേഷ്യയെ എതിരാളികളായി കിട്ടാതിരിക്കാന്‍ സ്‌പെയിന്‍ മനപ്പൂര്‍വ്വം തോറ്റു കൊടുത്തെന്നാണ് ആരോപണം. ഗ്രൂപ്പില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനക്കാരാണ് സ്‌പെയില്‍. ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായ മൊറോക്കോയെ എതിരാളികളായി ലഭിക്കാന്‍ വേണ്ടിയാണ് സ്‌പെയിന്‍ ജപ്പാനെതിരെ അലസമായി കളിച്ചതെന്നാണ് ആരോപണം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!