കാക്കൂർ : സഹപ്രവർത്തകയുടെ ഭർത്താവ് നൽകിയ പരാതിയിൽ കാക്കൂർ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. സി.ഐ എം.സനൽരാജിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.ചൊവ്വാഴ്ച രാവിലെയാണ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ കാക്കൂർ സ്റ്റേഷനിലെ വനിതാ പോലീസ് ജീവനക്കാരിയുടെ ഭർത്താവ് പരാതി സമർപ്പിച്ചിരുന്നു.തുടർന്ന്, കോഴിക്കോട് റൂറൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖല ഐജിയുടേതാണ് നടപടി. വനിതാ ജീവനക്കാരിയെ മറ്റൊരു സ്റ്റേഷനിലേക്കും മാറ്റിയിട്ടുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!