കോഴിക്കോട്: പലതരം സാമ്പത്തിക തട്ടിപ്പുകളാണ് ഇന്ന് സമൂഹത്തിലുള്ളത്. അതുകൊണ്ട് തന്നെ എന്ത് പരസ്യം കണ്ടാലും എടുത്തുചാടി അതിനുവേണ്ടി പണം അടയ്ക്കരുത്ത്. ഇപ്പോഴിതാ തവണ വ്യവസ്ഥയിൽ പണമടച്ചാൽ ഗൃഹോപകരണങ്ങൾ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ആളുകളെയാണ് തട്ടിപ്പ് സംഘം കബളിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് കായക്കൊടി കാവിലുംപാറ ഭാഗങ്ങളിലുള്ളവരാണ് പറ്റിക്കപ്പെട്ടത്.പ്രമുഖ ഓൺലൈൻ കമ്പനിയുടെ പരസ്യം കാണിച്ചാണ് തട്ടിപ്പുകാരൻ ആളുകളെ വിശ്വസിപ്പിച്ചത്. ഗംഭീര എക്സ്ചേഞ്ച് ഓഫറെന്നായിരുന്നു വാഗ്ദാനം. ആഴ്ചയിൽ 100 രൂപ വീതമടച്ച് പുത്തൻ ഫ്രിഡ്ജും ടിവിയും അലമാരയുമെല്ലാം വീട്ടിലെത്തിക്കാമെന്ന് പറഞ്ഞുള്ള വാചക കസർത്തിൽ വീണ് പോയവരാണ് പറ്റിക്കപ്പെട്ടത്. കോഴിക്കോട് സ്വദേശി ബെന്നിയെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരൻ വീടുകളിലെത്തിയത്. കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളിൽ നിശ്ചിത തുക മുൻകൂറായി അടച്ച് അന്പതിലേറെ പേരാണ് രണ്ടാഴ്ച കൊണ്ട് തട്ടിപ്പിനിരയായത്. ദിവസങ്ങൾ കഴിഞ്ഞിട്ടും സാധനങ്ങൾ വീട്ടിലെത്താഞ്ഞതോടെ തട്ടിപ്പുകാർ തന്ന നമ്പറിൽ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.തട്ടിപ്പിനിരയായവർ തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പണം നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സമാന രീതിയിൽ മറ്റ് പ്രദേശങ്ങളിൽ ഇയാൾ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!