പെൺകുട്ടികളുടെ മാത്രമല്ല ആൺകുട്ടികളുടെയും സൗന്ദര്യത്തിന്റെ മാനദണ്ഡമായി മാറിയിരിക്കുകയാണ് തലമുടി. എന്നാൽ നല്ല തലമുടിയുള്ള ചെറുപ്പക്കാർ വളരെ കുറവാണ്. നല്ല കരുത്തുള്ള തലമുടി വളരാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും ചില വീട്ടുപരീക്ഷണങ്ങൾ നടത്താം…മത്തങ്ങ- പച്ചക്കറിയുടെ കൂട്ടത്തിൽ വലിപ്പം കൊണ്ടും ഗുണങ്ങൾ കൊണ്ടും മത്തങ്ങ ഒന്നാമതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ തുടങ്ങിയവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. തലമുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കെല്ലാം മത്തങ്ങ നല്ലൊരു പരിഹാരമാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും മത്തങ്ങ സഹായിക്കും. മത്തങ്ങ കുരു പൊടിച്ചത് 100 ഗ്രാം എടുക്കുക. ശേഷം ഇത് 200 മില്ലി ലിറ്റര്‍ കടുകെണ്ണയിലിട്ട് ചൂടാക്കാം. ശേഷം ഇതിലേയ്ക്ക് 100 ഗ്രാം നെല്ലിക്ക കൂടി ചേര്‍ക്കാം. തണുത്തതിന് ശേഷം ഇത് തലമുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.ഉലുവ – തലമുടിയുടെ ആരോഗ്യത്തിന് ഉലുവ നല്ലതാണ്. പ്രോട്ടീൻ, വിറ്റാമിനുകൾ, അയേൺ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമായ ഉലുവ മുടികൊഴിച്ചില്‍, താരന്‍ എന്നിവയെ അകറ്റും. ഇതിനായി ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിറ്റേദിവസം രാവിലെ വെള്ളംചേർത്ത് നന്നായി അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലായതിനുശേഷം ശിരോചർമ്മത്തിലും മുടിയിലും പുരട്ടാംനാരങ്ങാനീരും വെള്ളവും – വിറ്റാമിൻ സി ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ നാരങ്ങാനീരും വെള്ളവും ചേർത്ത് തല കഴുകുന്നത് ശീലമാക്കുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ ഇത് ഏറെ സഹായിക്കും.കറ്റാര്‍വാഴ – തലമുടി കൊഴിച്ചിലും താരനും അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴയുടെ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേര്‍ത്ത് ശിരോചര്‍മ്മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ഇത് ചെയ്യാം.ഉള്ളി- അടുക്കളകളില്‍ സ്ഥിരമായി കാണുന്ന സവാള അല്ലെങ്കില്‍ ഉള്ളി തലമുടിയുടെ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ ഉള്ളിനീരോ മാത്രം മതി. മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും. ഇതിനായി ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!