മലപ്പുറം: ഒരു നിമിഷത്തേക്ക് ജനങ്ങൾ പകച്ചുപോയ സംഭവമാണ് ഇന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത്. വയോധികൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.വന്ദേ ഭാരത് ട്രെയിൻ എത്തുന്ന സമയത്താണ് ഇയാൾ ട്രാക്ക് മുറിച്ച് പ്ലാറ്റഫോമിലേക്ക് കയറിയത്. ഒറ്റപ്പാലം സ്വദേശിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.