കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പാലക്കാട് അലനല്ലൂർ സ്വദേശി ഹരീഷ് ചന്ദ്രൻ(49) ആണ് പിടിയിലായത്. പ്രളയകാലത്തെ കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഇയാൾ.2019ലാണ് കേസിനാസ്പദമായ സംഭവം സംഭവം നടന്നത്. സ്‌കൂളിൽ പോകാനാകാതെ വീട്ടിൽ കഴിഞ്ഞിരുന്ന പതിനാറുകാരിയെ കൈകൾ ബന്ധിച്ചും വായിൽ തുണി തിരുകിയുമാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. വിചാരണാസമയത്ത് ഹാജരാകാതെ പ്രതി മുങ്ങിനടക്കുകയായിരുന്നു.ഗാർഡൻ പണിക്കാരനായ ഹരീഷ് കോഴിക്കോട് മാനിപുരത്ത് എത്തിയതായി പൊലീസന് വിവരം ലഭിച്ചു. തുടർന്ന് മാവൂർ പൊലീസാണ് സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്. സി.ഐ കെ. വിനോദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, സിവിൽ പൊലീസ് ഓഫിസർ ഷിനോജ് എന്നിവർ ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. പോക്‌സോ സ്‌പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.