മനാമ: മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര, മണിയൂർ സ്വദേശി നൗഷാദ് ചെമ്പാട് കുഴിപ്പറമ്പിൽ ആണ് മരിച്ചത്. ജിതാലിയിലെ ഒരു ഇലക്ട്രിക്കൽ ഷോപ്പിൽ ചെയ്യുകയായിരുന്നു.ശനിയാഴ്ച സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് – സൂപ്പി. മാതാവ് – ജമീല. ഭാര്യ – സലീന. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ബഹ്റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു.