PC NEWS:10.10.2022
വട്ടിയൂര്‍ക്കാവ്: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് മർദ്ദനമേറ്റ യുവാവ് മരിച്ചു. വട്ടിയൂര്‍ക്കാവിൽ താമസിക്കുന്ന മാവേലിക്കര സ്വദേശി അക്ഷയ്(27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാറിൽ വെച്ചുണ്ടായ ചെറിയ തർക്കം പിന്നീട് മർദ്ദനത്തിലേക്ക് എത്തുകയായിരുന്നു.

സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് മഞ്ചാടിമൂട് സ്വദേശികളും ബന്ധുക്കളുമായ ഫാറൂഖ്(48), ഹാജ മൊയ്തീന്‍(35) എന്നിവരെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി പത്തരയോടെ വട്ടിയൂര്‍ക്കാവ്-പുളിമൂട് റോഡില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിനു മുന്നില്‍ വച്ചാണ് അക്ഷയ്ക്ക് മര്‍ദനമേറ്റത്. മഞ്ചാടിമൂട്ടിലെ ബാറില്‍വെച്ച് വാക്കുതര്‍ക്കം ഉണ്ടായതായും തുടര്‍ന്നാണ് അക്ഷയ്ക്ക് മര്‍ദനമേറ്റതെന്നും പോലീസ് പറഞ്ഞു. രാത്രിയോടെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം അക്ഷയ് വീട്ടിലെത്തി.

വെള്ളിയാഴ്ച രാവിലെ അസ്വസ്ഥതയുണ്ടായപ്പോള്‍ വീണ്ടും മറ്റൊരു സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച രാത്രി മരിച്ചത്.

പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു. അക്ഷയ്യുടെ അമ്മ തങ്കമണി. സഹോദരിമാര്‍: ആതിര, അഞ്ജന.
📰P📰C📰N📰EW📰S📰
🟢🟢🟢🟢🟢🟢🟢🟢🟢
https://chat.whatsapp.com/JhYrZ1i39FaBsRiVPLfWLa

നിങ്ങളുടെ സഥാപനത്തിന്‍റെയും സേവനങ്ങളുടെയും പരസ്യം ഏറ്റവും  വേഗതയില്‍ 55 ഗ്രൂപ്പുകളിലായി പിസി ന്യൂസിലൂടെ പതിമൂന്നായിരത്തിലധികം കസ്റ്റമേഴ്സിലേക്ക് കുറഞ്ഞ ചിലവിൽ എത്തിക്കുവാന്‍ ബന്ധപ്പെടുക,

പരിധി (നരിക്കുനി,കൊടുവള്ളി, കുന്നമംഗലം, താമരശ്ശേരി, എളേറ്റിൽ, മടവൂർ, പുല്ലാളൂർ -കുരുവട്ടൂർ, പറമ്പിൽബസാർ, പുതുപ്പാടി, പൂനൂർ-ഉണ്ണികുളം, ബാലുശ്ശേരി കാക്കൂർ ….തുടങ്ങിയ പഞ്ചായത്ത്കളും സമീപ പ്രദേശങ്ങളും)

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!