പത്തനംതിട്ട: വീട്ടമ്മയെ കടന്നുപിടിച്ച അയൽവാസിയായ പ്ലംബർ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം സ്വദേശിയായ ഫിലിപ്പ് തോമസ് (57) ആണ് തുരുവല്ല പോലീസിന്റെ പിടിയിലായത്. ഗ്യാസ് സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കാൻ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ട പ്രതി ഇന്നാണ് പോലീസിന്റെ വലയിലായത്.മൂന്നാഴ്ച മുൻപാണ് കേസിന് ആസ്ദപമായ സംഭവം. ഗ്യാസ് സിലിണ്ടറിന്‍റെ തകരാർ പരിഹരിക്കാനായി ഫിലിപ്പ് തോമസിനെ അയൽവീട്ടുകാർ വിളിച്ചു. പ്ലംബിംഗ് ജോലികൾ ഉൾപ്പെടെ ചെയ്യുന്ന ആളാണ്. എന്നാൽ അടുക്കളയിൽ വെച്ച് പ്രതി കടന്നുപിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. ബഹളം വെച്ചതിനെ തുടർന്ന് ഭർത്താവ് എത്തി. അപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെട്ടു. ഒളിവിൽ പോയ പ്രതിയെ ഇന്ന് ഉച്ചയോടെയാണ് തിരുവല്ല സിഐയും സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.