മുംബൈ: ടെലിവിഷന്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്തു. അലി ബാബ: ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ മുംബൈയില്‍ വെച്ചായിരുന്നു സംഭവം. നായഗാവിലെ സെറ്റിലെ മേക്കപ്പ് മുറിയിലാണ് 20കാരിയായ നടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നടന്‍ ഷിവിന്‍ നാരംഗിനൊപ്പം ഒരു മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യാനിരിക്കെയാണ് സംഭവം. നടിയുടെ അകാല മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് ടെലിവിഷന്‍ ലോകം. ഒട്ടേറെ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങിയ ചിത്രങ്ങളില്‍ നടി കത്രീന കൈഫിന്റെ സഹോദരിയുടെ വേഷമാണ് തുനിഷ ചെയ്തത്. ഇന്റര്‍നെറ്റ് വാലാ ലവ്, ഇഷ്‌ക് സുബല്ല, ഗയാബ്, ആഡ് ഷേര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത് സിംഗ് തുടങ്ങിയ നിരവധി ഷോകളിലും തുനിഷ പങ്കെടുത്തിട്ടുണ്ട്.