തൃശൂർ: മുതലാളി ചമഞ്ഞ് ജ്വല്ലറികളിൽ നിന്നും സ്വർണകോയിനുകൾ തട്ടിയെടുത്ത വിരുതൻ തൃശൂർ സിറ്റി പൊലീസിന്‍റെ പിടിയിൽ. നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് പിടിയിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോന്‍റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലീസ് ആണ് റാഹിലിനെ പൊക്കിയത്.അറസ്റ്റിലായ റാഹിൽ നിരവധി തട്ടിപ്പുകേസുകളിൽ ഉൾപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച് 2022 ആഗസ്റ്റിലാണ് ജയിൽ മോചിതനായത്. ജയിലിൽ നിന്നിറങ്ങി തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വർണ്ണ നാണയങ്ങളും ലക്ഷങ്ങളുടെ മൊബൈൽ ഫോണുകളും.പ്രശസ്തമായ ജ്വല്ലറികളിലേക്ക് ഫോണിൽ വിളിച്ച് പ്രമുഖ കമ്പനിയുടെ എംഡിയാണെന്ന് സ്വയം പരിചയപ്പെടുത്തി കമ്പനിയുടെ ജീവനക്കാർക്ക് സമ്മാനമായി കൊടുക്കുവാനാണെന്ന് ആവശ്യപെട്ട് ഒരു പവൻ വീതം തൂക്കം വരുന്ന സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യുകയും അവിടുത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തിക്കുവാനും ആവശ്യപ്പെടും. ഓർഡർ പ്രകാരം ജ്വല്ലറിയിൽനിന്ന് സ്വർണ്ണകോയിനുകളുമായി ഹോട്ടലിലെത്തി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് കോയിനുകൾ തട്ടിയെടുത്തു മുങ്ങുകയായിരുന്നു ഇയാളുടെ രീതി.ഇക്കഴിഞ്ഞ നവംബർ ഏഴാം തിയ്യതി തൃശൂരിലെ ഒരു ജ്വല്ലറിയിലേക്ക് വിളിച്ച് പ്രമുഖ കമ്പനിയുടെ എംഡി യാണെന്ന് പരിചയപ്പെടുത്തി ഏഴ് സ്വർണ്ണ കോയിനുകൾ ഓർഡർ ചെയ്യുകയും ഹോട്ടലിലേക്ക് എത്തിക്കുവാനും പറഞ്ഞു. ഓർഡർ പ്രകാരം ജ്വല്ലറിയിൽ നിന്ന് സ്വർണ്ണകോയിനുകളുമായി എത്തിയ ജ്വല്ലറി ജീവനക്കാരെ ഹോട്ടലിൽ ലോബിയിലിരുത്തി എംഡിയുടെ പിഎ ആണെന്ന് പറഞ്ഞ് പരിചയപ്പെടുകയും, എംഡി യുടെ കയ്യിൽ നിന്ന് പണം വാങ്ങിവരാമെന്ന് പറഞ്ഞ് സ്വർണ്ണകോയിനുകളുമായി ലിഫ്റ്റിൽ കയറിപ്പോയ പ്രതി തിരികെ വരാത്തതിനെ തുടർന്ന് ജ്വല്ലറി ജീവനക്കാർ പൊലീസിൽ എത്തി പരാതി നൽകുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുവരികയുമായിരുന്നു.അറസ്റ്റിലായ പ്രതിക്ക് മുമ്പ് മലപ്പുറം ജില്ലയിലെ വാഴക്കോട്, എറണാകുളം ജില്ലയിലെ മരട്, അങ്കമാലി, മുളവുകാട് തിരുവനന്തപുരം ജില്ലയിലെ മ്യൂസിയം പോലീസ് സ്റ്റേഷൻ കോഴിക്കോട് ജില്ലയിലെ ചേലാവൂർ, എന്നിവിടങ്ങളിൽ തട്ടിപ്പുകേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമാൻറ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!