ആറ്റിങ്ങൽ: കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. അഴൂർ ഫാത്തിമ മൻസിലിൽ ഫാത്തിമത്ത് മുഹ്സിന (15) ആണ് മരിച്ചത്. തലവേദന അനുഭവപ്പെടുകയും തുടർന്ന്, കുഴഞ്ഞുവീഴുകയും ചെയ്ത വിദ്യാർഥിനി 20 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെയിലൂർ ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പിതാവ്: നിയാസ്. മാതാവ്: റഫീക്കത്ത്. സഹോദരിമാർ: ഫാത്തിമത്ത് നസീഹ, ഫാത്തിമത്ത് സാജിദ.