കാസർകോട്: പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി ജാസ്മിൻ (22), കാസർകോട് സ്വദേശി സത്താർ എന്ന ജംഷി (31) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.വിദ്യാനഗർ പൊലീസ് പരിധിയിലാണ് പത്തൊമ്പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ മൂന്നുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂട്ടബലാത്സംഗത്തിൽ നാലു പ്രതികളാണുള്ളത്. ജാസ്മിനാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചത്. പാണലത്തെ തോട്ടത്തിലാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് തെളിഞ്ഞു.പീഡനത്തിനിരയായ പെൺകുട്ടി നൽകിയ ആറു പരാതികളിൽ കൂട്ടബലാത്സംഗം നടത്തിയെന്ന പരാതി അന്വേഷിച്ച കാസർകോട് ഡിവൈ.എസ്.പി സി.എ. അബ്ദുറഹിമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പട്ട്ളയിലെ ജെ. ഷൈനിത്ത് കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് നേരത്തെ വനിത പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ റിമാൻഡിലാണ്. ഭക്ഷണത്തിന് പണം ചോദിച്ചപ്പോൾ അയൽക്കാരനാണ് ആദ്യം പീഡിപ്പിച്ചതെന്നാണ് ദരിദ്ര കുടുംബാംഗമായ പെൺകുട്ടി മൊഴിനൽകിയത്.