കൊല്ലം: കൊല്ലത്ത് യുവ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. അഞ്ചൽ അരവിന്ദ് ഇ എൻ ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്- റാണിമ ദമ്പതികളുടെ മകൾ ഡോ. അർപ്പിത അരവിന്ദ് (സോനു – 30) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി അർപ്പിതയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ അഞ്ചലിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മാതാപിതാക്കളുടെ ഏക മകളായിരുന്നു അർപ്പിത. എം ബി ബി എസിന് ശേഷം കർണാടകയിൽ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്നു. മൃതദേഹം പാരിപ്പള്ളി ഗവ.മെഡികൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു