തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയി പ്രവർത്തിച്ചിരുന്നു.