പന്തളം: പന്തളത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിനിമ – സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൂഴിക്കാട് സ്വദേശിനി ആശ (38) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം. ആത്മഹത്യ എന്നാണ് പോലീസ് നിഗമനം.ഉല്ലാസും ഭാര്യ ആശയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ തുടർന്ന് ഭാര്യ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് തൂങ്ങി നിൽക്കുന്ന ആശയെ ആണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ ഉല്ലാസ് ഉണ്ടായിരുന്നു. ഉല്ലാസ് തന്നെ ഉടൻ ആശയുടെ കെട്ടഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, യാത്രാമദ്ധ്യേ ആശ മരണപ്പെടുകയായിരുന്നു.മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഉല്ലാസ്. കോൺഗ്രസിലും സജീവ സാന്നിധ്യമായിരുന്നു ഇയാൾ. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ അലട്ടിയിരുന്നത്. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നു. ജീവിതത്തിന്റെ പോക്ക് ശരിയല്ലെന്ന് പറഞ്ഞ് ആശ ഉല്ലാസിനെ ചോദ്യം ചെയ്തിരുന്നുവെന്നും, തുടർന്ന് വീട്ടിൽ സ്ഥിരം വഴക്കായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. കോമഡി പരിപാടികൾ കൂടാതെ, നാൽപ്പതിലധികം സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്.വിശുദ്ധ പുസ്തകം,കുട്ടനാടൻ മാർപ്പാപ്പ,നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്