തിരുവനന്തപുരം: വാഹനവുമായി നിറത്തിൽ ഇറങ്ങിയാൽ പിഴ അടക്കാതെ ഓടിപ്പോവുക ഇനി കൂടുതൽ പ്രയാസമാകും. അത്തരത്തിലുള്ള നിയമങ്ങളാണ് ഇനി എത്തുന്നതും. ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ പിഴയുള്‍പ്പെടെ നടപടിയ്ക്ക് ആണ് നിർദേശം നൽകിയിരിക്കുന്നത്. എന്നാലിത് എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഇരിക്കുകയാണ് മോട്ടര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍. ഇരുവരും ഹെല്‍മറ്റ് ധരിച്ച ശേഷമുള്ള സംസാരം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുമെന്നും അപകടങ്ങള്‍ക്ക് കാരണമാകുമെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.എന്നാല്‍ ഹെല്‍മറ്റ് ഇട്ട് സംസാരിക്കുന്നവരെ എങ്ങനെ കണ്ടെത്താനാകുമെന്ന് അറിയാതെ തലപുകയ്ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരം വര്‍ത്തമാനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്ന് എല്ലാ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ.മനോജ് കുമാര്‍ നിര്‍ദേശിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!