നടുവണ്ണൂർ : വടകര എംഎല്‍എ കെ.കെ.രമയുടെ പിതാവു,നടുവണ്ണൂരിലെ മുന്‍ സിപിഐ എം നേതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവന്‍ (87) ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്. ഇന്ന് പുലര്‍ച്ചെ 4 മണിക്ക് വീട്ടിലായിരുന്നു അന്ത്യം. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐ എം ബാലുശേരി ഏരിയാസെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും, ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ദാക്ഷായണി.രമയെ കൂടാതെ പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ് പേരാമ്പ്ര) എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍ടിപിസി റിട്ട), സുധാകരന്‍ മൂടാടി (ഖാദി ബോര്‍ഡ്), പരേതനായ ടി പി ചന്ദ്രശേഖരന്‍ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് )സഹോദരങ്ങള്‍:കെ കെ കുഞ്ഞികൃഷ്ണന്‍, കെ കെ ഗംഗാധരന്‍ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ ബാലന്‍ (റിട്ട.കേരളാ ബാങ്ക്)സംസ്‌കാരം ഇന്ന് വൈകീട്ട് 6 മണിക്ക് നടുവണ്ണൂർ വീട്ടുവളപ്പില്‍.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!