ഭഗീരഥിയെ കൊലപ്പെടുത്തിയത് ഒപ്പം താമസിച്ചിരുന്ന നേപ്പാൾ സ്വദേശി; പ്രതി കൊച്ചിയിൽ താമസിച്ചിരുന്നത് വ്യാജപ്പേരിലും; രാം ബഹദൂറിനെ തേടി കേരളാ പോലീസ് നേപ്പാളിലേക്ക്
കൊച്ചി: കൊച്ചിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി നേപ്പാളിലേക്ക് കടന്നെന്ന് സൂചന. പ്രതിയെ തേടി അന്വേഷണ സംഘം നേപ്പാളിലേക്ക് തിരിച്ചു.കൊച്ചി കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാളി സ്വദേശിയായ ഭഗീരഥി ധാമിയാണ് മരിച്ചത്.…