കേരളം ടൂറിസത്തിനു ഒരു മുതൽക്കൂട്ട് തന്നെയാണ് കുമരകം. മനംകുളിര്‍ക്കുന്ന കാഴ്ചകളും ഇളംകാറ്റുമെല്ലാം അവിടെ സുലഭമാണ്. ഇപ്പോഴിതാ നാട്ടിൻപുറത്തെ കാഴ്ചകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി പുതിയ പദ്ധതികളാണ് കുമരകത്തിനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.ഗ്രാമീണ ടൂറിസംഅയ്മനത്തേക്കും കുമരകത്തേക്കും എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വലിയമടക്കുളം പദ്ധതി വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുക. ജല വിനോദസഞ്ചാര മേഖലയിലെ ഗ്രാമീണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. അയ്മനം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കര്‍ വരുന്ന വലിയമടക്കുളത്തില്‍ അഞ്ച് കോടി രൂപ ചെലവിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയത്.‘വലിയമട വാട്ടര് ഫ്രണ്ടേജ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഡി.ടി.പി.സി.യും അയ്മനം പഞ്ചായത്തും സംയുക്തമായാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. പൂര്‍ണ്ണമായും പഞ്ചായത്തിന്റെ സ്ഥലത്താണ് പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്നത്. ഭാവിയില്‍ ഇതിന്റെ പ്രവര്‍ത്തനം ഏജന്‍സിയെ ഏല്‍പ്പിച്ച് നല്ല രീതിയില്‍ പരിപാലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളും. പ്രാദേശിക വിനോദസഞ്ചാരികളേയും വിദേശ വിനോദസഞ്ചാരികളേയും ഒരുപോലെ ആകര്‍ഷിക്കുന്ന വിധമാണ് പദ്ധതി രൂപവത്ക്കരിക്കുന്നത്.ദേശാടനപക്ഷികളുടെ പറുദീസകുമരകം പക്ഷിസങ്കേതം ദേശാടനപക്ഷികളുടെ പറുദീസയാണ്. ഒരു കായല്‍ തീര സഞ്ചാരകേന്ദ്രം എന്നതിലുപരി സന്ദര്‍ശകര്‍ക്ക് അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്നത് പക്ഷികളുടെ സാന്നിധ്യമാണ്. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, തണ്ണീര്‍പക്ഷികള്‍, കുയില്‍, കാട്ടുതാറാവ് എന്നിവ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ ദൃശ്യവിരുന്നൊരുക്കുന്നു.ഹെലികോപ്ടര്‍ ടൂറിസംകുമരകത്തെത്തുന്ന വിനോദസഞ്ചാരികളെ നെടുമ്പാശേരിയില്‍ നിന്നും കുമരകത്തേക്ക് എത്തിക്കാന്‍ ഹെലികോപ്ടറും. സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ പങ്കാളിത്തത്തോടെ പ്രഖ്യാപിച്ച ഹെലികോപ്ടര്‍ ടൂറിസം കുമരകത്ത് വട്ടമിട്ടു പറക്കുമെന്നാണ് പ്രതീക്ഷ. കുമരകം ലേക്ക് റിസോര്‍ട്ട്, സൂരി റിസോര്‍ട്ട് എന്നിവിടങ്ങളിലാണ് ഹെലിപ്പാട് സംവിധാനമുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അരമണിക്കൂര്‍ കൊണ്ട് കുമരകത്ത് പറന്നിറങ്ങാം. ആലപ്പുഴ, എറണാകുളം, കുമരകം എന്നിവിടങ്ങളിലെ കായല്‍ക്കാഴ്ചകള്‍ കാണാനാണ് ഹെലിക്കോപ്ടര്‍ വഴി വിനോദയാത്ര അവസരമൊരുക്കുന്നത്.