കൊച്ചി: കേരളത്തിൽ വളരാൻ സിപിഎമ്മിനോട് ബിജെപി സഹായം ആവശ്യപ്പെട്ടെന്ന് ദല്ലാൾ നന്ദകുമാർ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നെന്നും ഇക്കാര്യം ഇപിക്ക് അറിയില്ലായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.“ഇപി ജയരാജനെയും എന്നെയും പ്രകാശ് ജാവഡേക്കർ വന്ന് കണ്ടു. എന്റെ സാന്നിധ്യത്തിൽ ജാവഡേക്കർ പറഞ്ഞു, ഞങ്ങൾക്കിവിടെ രക്ഷയില്ല. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാമോ എന്ന്. തൃശൂരിൽ എങ്ങനെയും സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കണം എന്ന് ജാവഡേക്കർ പറഞ്ഞു. പകരം ലാവ്‌ലിൻ കേസുകളിൽ തുടർ നടപടികൾ ഉണ്ടാവില്ലെന്നും സ്വർണക്കടത്തിൽ തുടരന്വേഷണം നിർത്തി വയ്പ്പിക്കാമെന്നും ഉറപ്പ് കൊടുത്തു. വേണമെങ്കിൽ അമിത് ഷാ വീട്ടിൽ വന്ന് ഉറപ്പ് തരുമെന്നും പറഞ്ഞു. ജയരാജൻ പറഞ്ഞു, കേരളത്തിൽ നടക്കില്ല. മുന്നണിയുടെ ഘടകക്ഷിയിലെ സ്ഥാനാർഥിയാണ്, സിപിഐ ആണ് അവിടെ മത്സരിക്കാനെന്ന് പറഞ്ഞു. ആ ചർച്ച അവിടെ പരാജയപ്പെട്ടു.പിണറായി വിജയന്റെ രക്ഷകനായാണ് ഇപി എത്തിയതെന്നും നന്ദകുമാര്‍ പറഞ്ഞു. സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡൽഹിയിലെ ജാവദേക്കറിന്റെ വീട്ടിൽ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വർഷമാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ തീയതി ഓർമ്മയില്ല. ഇ പി ജയരാജനോട് സംസാരിച്ച ശേഷമാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നന്ദകുമാർ വ്യക്തമാക്കി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!