ഒറ്റപ്പാലം: വഴിചോദിക്കാനെത്തിയവർ വീട്ടമ്മയുടെ സ്വർണത്താലിമാലയും പൊട്ടിച്ച് കടന്നു. സംഭവത്തിൽ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി. ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വച്ചാണ് സംഭവം. റെയില്‍വേ ജീവനക്കാരനായ കയറംപാറ ആലിക്കല്‍ വീട്ടില്‍ അശോക് കുമാര്‍(40), മീറ്റ്ന എസ്.ആര്‍.കെ. നഗര്‍ ചമ്പക്കര വീട്ടില്‍ പ്രശാന്ത്(40) എന്നിവരാണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ലക്കിടി മുളഞ്ഞൂരില്‍ മന്ദത്ത്കാവ്പറമ്പില്‍ രമ(39)യുടെ കഴുത്തില്‍ നിന്ന് രണ്ടേക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പിടിച്ചുപറിച്ചത്.ഏപ്രില്‍ 18-ന് ഉച്ചക്ക് 12 മണിയോടെ ലക്കിടി മന്ദത്ത്കാവിന് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വാഴക്കൃഷിയുള്ള കൃഷിയിടത്തിലേക്ക് നടന്നുപോവുകയായിരുന്നു രമ. സ്‌കൂട്ടറിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. പിന്നിലിരുന്നയാള്‍ മാലപൊട്ടിക്കുകയും വേഗത്തില്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു