തൃശ്ശൂര്‍: വീണ്ടും കരുവന്നൂർ പാലത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം. പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കരുവന്നൂർ പാലം തുടർച്ചയായി ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയാണ് 50 വയസുകാരി പാലത്തിൽ നിന്ന് ചാടി മരിച്ചിത്.കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ കരുവന്നൂര്‍ പാലത്തിനടുത്ത് എത്തിയ ഇയാൾ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജേഷ്. പാലത്തിന്റെ പില്ലറിൽ പോളയും പുല്ലും ഒഴുകിയെത്തി കിടക്കുന്നുണ്ടായിരുന്നു. ഇതിൽ പിടിച്ച് വെള്ളത്തിന് മുകളിൽ തലപൊങ്ങിക്കിടന്ന രാജേഷിനെ നാട്ടുകാര്‍ കണ്ടതോടെയാണ് രക്ഷയായത്. റഷീദ് എന്ന നാട്ടുകാരൻ ഇയാളുടെ ബോട്ട് ഇറക്കി രാജേഷിനെ കരയ്ക്ക് കയറ്റുകയായിരുന്നു.കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ. എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽ വയർ ഫെൻസിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!