തിരുവനന്തപുരം: അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസുകാരൻ മരിച്ചു. അന്തിയൂർക്കോണം സ്വദേശി ജോണിയുടെ മകൻ അസ്‌നാൽ ആണ് മരിച്ചത്. തിരുവനന്തപുരം മലയിൻകീഴിൽ ആണ് സംഭവം. അമിതവേഗതയിലെത്തിയ കാർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.