നരിക്കുനി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പാറക്കൽ മുക്ക് വെങ്ങി ണ്ടോറമല – വാരിക്കോട്ട് മുക്ക് അരീക്കൽ എന്നീ രണ്ട് റോഡുകളുടെ ഉദ്ഘാടനം വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ മൊയ്തി നെരോത്തിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജൗഹർ പൂമംഗലം നിർവഹിച്ചു.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ സുനിൽ കുമാർ ടി കെ ,മെമ്പർ ടി രാജു, മുഹമ്മദ്കോയ ഭരണിപാറ,കെ കെ മുഹമ്മദ്, സക്കറിയ്യ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.