തിരുവനന്തപുരം: ആഭരണങ്ങൾ മോഷ്ടിച്ച ജ്വല്ലറി ജീവനക്കാർ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്താണ് സംഭവം. അരുമന സ്വദേശിയായ അനീഷ് (29), പമ്മം സ്വദേശിയായ ശാലിനി, പയണം സ്വദേശിയായ അബിഷ എന്നിവരാണ് പിടിയിലായത്. 54 പവൻ സ്വർണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളുമാണ് മൂന്നം​ഗ സംഘം ജ്വല്ലറിയിൽ നിന്നും അടിച്ചുമാറ്റിയത്. വനിതാ ജീവനക്കാരായ ശാലിനി, അബിഷയുടെയും സഹായത്തോടെ അനീഷാണ് സ്വർണം കടത്തിയത്. യുവതികൾക്ക് ഇയാൾ പ്രതിഫലം നൽകിയിരുന്നെന്നും പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.50 ലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. ജ്വല്ലറിയിൽ സ്വർണാഭരണങ്ങൾ കുറവാണെന്ന് മാനേജരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് മനോജർ സ്ഥാപനത്തിലെ ജീവനക്കാർ അറിയാതെ ആഭരണങ്ങൾ പരിശോധിച്ചപ്പോൾ സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലായി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അനീഷ് സ്വർണ്ണാഭരണങ്ങൾ മാറ്റുന്നത് നിരീക്ഷണ ക്യാമറയിനിന്ന് വ്യക്തമായതോടെയാണ് മോഷണം വെളിപ്പെട്ടത്.ജ്വല്ലറി മാനേജർ സ്ഥാപന ഉടമയെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരനായ അനീഷിന് വിലകൂടിയ ഇരുചക്ര വാഹനമുണ്ടെന്നും ആഡംബര വീട് പണിഞ്ഞതായും കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥാപന ഉടമ മാർത്താണ്ഡം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ ജീവനക്കാരനായ അനീഷിനെ കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്ഥാപനത്തിലെ രണ്ടു സ്ത്രീ ജിവനക്കാരുടെ സഹായത്തോടെയാണ് സ്വർണ്ണാഭരണങ്ങൾ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തുന്നതെന്നു തെളിഞ്ഞത്.വനിതാ ജീവനക്കാരായ ശാലിനി, അബിഷ എന്നീ രണ്ട് ജീവനക്കാരുടെ സഹായത്തോടെയാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കുമ്പോൾ സഹായിച്ച രണ്ട് സ്ത്രീകൾക്ക് വിഹിതം നൽകിയതായും അനീഷ് പോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങളെല്ലാം സ്ഥാപനത്തിൽസ്റ്റോക്ക് ഉള്ളത് പോലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതാണ് സ്ത്രീ ജീവനക്കാരികൾ ചെയ്യുന്നത്. ഇവരുടെ പക്കലിൽ നിന്ന് മോഷ്ടിച്ച 54 പവൻ സ്വർണാഭരണങ്ങൾ, ആറ് കിലോ വെള്ളി, ആഭരണങ്ങളും ആഡംബര ഇരുചക്ര വാഹനം, ആപ്പിൾ ഐഫോൺ ഉൾപ്പെടെയുള്ള വിലകൂടിയ രണ്ട് ഫോണുകൾ പോലീസ് പിടിച്ചെടുത്തു. രണ്ട് വനിതാ ജീവനക്കാരടക്കം മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!