കോഴിക്കോട്: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നാദാപുരം വേവത്തെ എടത്തിൽ ബിനീഷ് (39) ആണ് മരിച്ചത്. ഓട്ടം പോകുന്നതിനിടെ ബിനീഷ് തൂണേരി പട്ടാണിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. അതുല്യ ഭാര്യയാണ്. മക്കൾ: മീവൽ, മിഹ.