മലപ്പുറം: പതിനാലുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. ഒഴുക്കൂർ ക്രസന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ സുബൈർ ആണ് ഒമ്പതാം ക്ലാസുകാരെ മദിച്ചത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസിൽ ഇയാൾക്കെതിരെ കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിലാണ് ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. മുടിപിടിച്ച് വലിച്ചതിനാൽ ശക്തമായ തലവേദന അനുഭവപെടുന്നതായും വിദ്യാർത്ഥി പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ ഈ അധ്യാപകൻ പഠിപ്പിക്കുന്നില്ല. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.