ഇടുക്കി: കട്ടപ്പനയിലെ ആശുപത്രിയിൽ ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആൺകുഞ്ഞിന് ജന്മം നല്‍കി. സംഭവത്തിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്. കാമുകനായ വിദ്യാര്‍ഥിക്ക് 14 വയസ്സാണ് പ്രായം. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്യും.