തിരുവനന്തപുരം: ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാർ കാരണം ഇന്ന് നാല് മണി മുതല്‍ റേഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരുന്നു. പ്രശ്നം ഭാഗികമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ടതിനാൽ ഈ മാസത്തെ റേഷന്‍ വിതരണം നവംബര്‍ 1, 2 തിയതികളിലേക്ക് നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.