കേരളത്തിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് വീണ്ടും ബജറ്റ് ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. മൂന്നാര്‍ മുതല്‍ ഗവി വരെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം പാക്കേജിലുണ്ട്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് നവംബര്‍ മാസത്തേക്കുള്ള യാത്ര പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ മാസം ആകെ 18 പാക്കേജുകളാണ് കോഴിക്കോട് നിന്ന് പുറപ്പെടുക.360 രൂപ മുതല്‍ 4460 രൂപ വരെയാണ് ഈ പാക്കേജുകളുടെ ടിക്കറ്റ് നിരക്ക്. 360 രൂപ ടിക്കറ്റ് നിരക്കുള്ള ജാനകിക്കാട് യാത്രയാണ് ഇതില്‍ ഏറ്റവും കുറഞ്ഞത്. 4460 രൂപ ടിക്കറ്റ് നിരക്കുള്ള വാഗമണ്‍ കുമളി യാത്രയാണ് ഏറ്റവും ദീര്‍ഘമേറിയതും ചിലവ് കൂടിയതുമായ യാത്ര. ഏറ്റവും ജനപ്രിയ യാത്രകളിലൊന്നായ ഗവി – പരുന്തന്‍പാറ യാത്രയ്ക്ക് 3400 രൂപയാണ് ടിക്കറ്റ് നിരക്ക്.ഇവയ്ക്ക് പുറമെ സൈലന്റ് വാലി, മൂന്നാര്‍, നെല്ലിയാമ്പതി, തുഷാരഗിരി-തൊള്ളായിരംകണ്ടി, മലമ്പുഴ തുടങ്ങിയ നിരവധി യാത്രകളും ഒരുക്കിയിട്ടുണ്ട്. എല്ലാ യാത്രകളും പുറപ്പെടുക കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നാണ്. ചില പാക്കേജുകളില്‍ താമസവും ഭക്ഷണവും ഉള്‍പ്പെടുന്നുണ്ട്. പൂജ അവധിക്കാലത്ത് ഉള്‍പ്പടെ കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്രകള്‍ക്ക് വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9544477954, 9961761708 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!