മസ്കറ്റ്: തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ ഒമാന്റെ വിവിധ പ്രദേശങ്ങളിൽ രാത്രിയോടെ മഴ ശക്തമായിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് 69 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഒമാൻ ജനത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.തിങ്കളാഴ്ച പുലർച്ചെ ഒമാൻ സമയം നാലുമണിയോട് ഒമാനിലെ ദോഫാർ ഗവര്ണറേറ്റിലെ വിലായത്ത് സദയിൽ കനത്ത മഴ ആരംഭിച്ചു.സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ചുഴലിക്കാറ്റ് നിലവിൽ കാറ്റഗറി രണ്ട് ആയി ചുരുങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇത് സലാല നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് തേജ് ചുഴലിക്കാറ്റിന്റെ തീവ്രത കാറ്റഗറി രണ്ടിലേക്ക് ചുരുങ്ങിയതായി ഒമാൻ ടെലിവിഷൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തേജ് ചുഴലിക്കാറ്റ് കാറ്റഗറി ഒന്നിലേക്ക് കുറയാനുള്ള സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.ദോഫാർ ഗവര്‍ണറേറ്റില്‍ 69 ദുരിതാശ്വാസ കേന്ദ്രങ്ങളാണുള്ളത്. 15,000 പേരെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന 69 ദുരിതാശ്വാസ കേന്ദ്രങ്ങൾ ദോഫാർ ഗവർണറേറ്റിൽ തയ്യാറായി കഴിഞ്ഞു. ഇതുവരെ 30 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കി കഴിഞ്ഞു , അതിൽ 840 ഒമാൻ പൗരന്മാരും 3,631സ്ഥിര താമസക്കാരും ഉൾപ്പെടെ 4,471 പാർപ്പിച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.