റാമല്ല: പണ്ട് തങ്ങളെ ആട്ടിയോടിച്ച പോലെ ചെയ്യാൻ ഇനിയും ഇസ്രയേലിനെ അനുവദിക്കില്ലെന്ന് പലസ്തീൻ പ്രസിഡന്റ്. യു.എസ് പ്രസിഡന്റുമായുള്ളള ചർച്ച റദ്ദാക്കി റാമല്ലയിൽ തിരിച്ചെത്തി അടിയന്തര യോഗം വിളിച്ചാണ് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പ്രതികരണം. ഇതോടെ ജോർദാനിലേക്കുളള സന്ദർശനം ബൈഡൻ റദ്ദാക്കി ഇസ്രയേലിലേക്ക് മാത്രം യാത്ര തിരിച്ചു. ഈജിപ്ത് ജോർദാൻ എന്നിവരുമായി കൂടിയാലോചിച്ചാണ് പലസ്തീൻ ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയത്.ഇസ്രയേൽ നടത്തിയത് പൊറുക്കാനാകാത്ത ക്രൂരകൃത്യമെന്ന് പലസ്തീൻ പ്രസിഡന്റ് പറഞ്ഞു. പലസ്തീൻ ജനതയെ വിശ്വാസത്തിലെടുക്കാതെ ബൈഡന് ഇസ്രയേലിനെ പിന്തുണക്കാനാകില്ല. മറ്റൊരു നകബ ഇനി അനുവദിക്കില്ല. യുദ്ധമവസാനിപ്പിക്കാതെ ഒരു ചർച്ചക്കും തങ്ങളില്ലെന്നും ഫലസ്തീൻ വ്യക്തമാക്കി.ആക്രമണത്തിന് പിന്നിൽ ഗാസ സംഘടനയെന്ന് കുറ്റപ്പെടുത്തിയ നെതന്യാഹു നുണയനെന്ന് യു.എൻ പലസ്തീൻ പ്രതിനിധി സംഘവും പ്രതികരിച്ചു. ഇസ്രയേലിന്റെ നീക്കത്തെ പ്രതിരോധിക്കാനും ഒന്നിക്കാനും പലസ്തീൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു. ഇസ്രായേൽ നടത്തിയത് പൊറുക്കാനാകാത്ത ക്രൂരകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം ചർച്ച ചെയ്യാൻ ഇസ്‌ലാമിക രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ജിദ്ദയിൽ ചേരും.ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. എല്ലാ പ്രശ്‌നങ്ങൾക്കും കാരണം ഇസ്രയേൽ അധിനിവേശമാണെന്നും ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് വെടിയണമെന്നും സൗദി ആവശ്യപ്പെട്ടു. സിവിലിയൻമാരെ ലക്ഷ്യമിടുന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും പാലിക്കപ്പെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രയേലിന് ലഭിക്കാൻ പോകുന്നത് കടുത്ത പ്രതികരണമായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ നടത്തിയത് യുദ്ധകുറ്റമാണെന്നും എല്ലാത്തിനും ഉത്തരവാദി അമേരിക്കയാണെന്നും സൗദി പ്രതികരിച്ചു.