കെനിയ: യേശു ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് കെനിയൻ യുവാവ്. ബാങ്കോമ സ്വദേശിയായ എലിയുഡ് സിമിയു ആണ് താൻ യേശുവാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. താന് യേശുവാണെന്നും തനിക്ക് വെള്ളം ചായയാക്കാൻ കഴിയുമെന്നും യുവാവ് പറയുന്നു. ബാങ്കോമ യേശു എന്നാണിപ്പോൾ ഇയാൾ അറിയപ്പെടുന്നത്.കെനിയയിലെ ലുഖോക്വെ ഗ്രാമം ആസ്ഥാനമായുള്ള ന്യൂ ജെറുസലേം സിമിയുവാണ് നയിക്കുന്നതും സ്ഥാപിച്ചതും. ബൈബിളിലെ ആധികാരിക യേശുവാണ് താനെന്നും അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നും യുവാവ് ഉറപ്പിച്ചു പറയുന്നു.യേശുവാണെന്ന് അവകാശവാദം ഉന്നയിച്ചതോടെ ഈസ്റ്റർ കാലമാകുമ്പോൾ സിമിയുവിനെയും കുരിശിലേറ്റണമെന്ന് ചില ഗ്രാമവാസികൾ പറഞ്ഞതായാണ് റിപ്പോർട്ട്. അയൽവാസികൾ പറയുന്നതനുസരിച്ച്, 2009 ൽ, കുടുംബ വഴക്കിനിടെ സിമിയുവിന് തലയ്ക്ക് അടിയേറ്റു, ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയി. ആശുപത്രി വിട്ടശേഷമാണ് യുവാവ് താൻ യേശുവാണെന്ന അവകാശവാദം ഉന്നയിക്കാൻ തുടങ്ങിയത്. മാനസികാസ്വാസ്ഥ്യമാണ് സിമിയുവിന്റെ അവകാശവാദങ്ങൾക്ക് കാരണമെന്നും ഭയപ്പെടുത്താനാണ് ഈസ്റ്ററിന് ക്രൂശിക്കുമെന്നും പറഞ്ഞതെന്ന് ചില ഗ്രാമവാസികൾ വെളിപ്പെടുത്തി.