തിരുവനന്തപുരം: വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ രണ്ട് പേരെയും സുര​ക്ഷിതമായി നിലത്തിറക്കി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒന്നര മണിക്കൂറിന് ശേഷമാണ് ഇരുവരെയും നിലത്തിറക്കിയത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വൈകീട്ട് 4.30ഓടെയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിനിയായ യുവതിയും ഇൻസ്ട്രക്ടറുമാണ് കുടുങ്ങിയത്. വർക്കല പാപനാശം കടപ്പുറത്താണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ താഴെ വീണ് അപായം സംഭവിക്കാതിരിക്കാൻ താഴെ വല കെട്ടി സംരക്ഷണം ഒരുക്കിയിരുന്നു.100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവർ കുടുങ്ങിയത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരൽപ്പം മാറിയിരുന്നെങ്കിൽ കടലിൽ പതിച്ചേനെ. ഒരു നിശ്ചിത ഉയരത്തിലാണ് സാധാരണയായി പാരാഗ്ലൈഡിങ് നടത്തുന്നത്. താഴ്ന്ന് പറന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!