നോർത്ത് പറവൂർ: തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. സരോജിനി (92), മകന്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സരോജിനിയുടെ മകൻ സതീശൻ മരിച്ചിട്ട് 4 വർഷത്തോളമായി. സതീശന്റെ ഭാര്യയാണ് അംബിക. സതിശന്റ മകൻ സബിൻ മരിച്ചിട്ട് 5 വർഷവുമായി. അമ്മ സരോജിനിയെ മുറിയിൽ കട്ടിലിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരുമകൾ അംബികയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വടക്കേകര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.