കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കീഴടങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുത്തലത്ത് ലേഖയാണ് (42) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ആഴാവിലെ വീട്ടിലെത്തി പരിശോധിക്കുകയും യുവതിയെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണപ്പെട്ടിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പ്രതി രവീന്ദ്രന്‍ പൊലീസ് കസ്റ്റഡിയിലാണ്.ലേഖയുടെ തറവാട് വീട്ടിലായിരുന്നു ഇരുവരും താമസം. ഇവര്‍ക്കൊരു കുട്ടിയുമുണ്ട്. കൂലിപ്പണിക്കാരനാണ് രവീന്ദ്രന്‍. പ്രതിയുടെ ചോദ്യം ചെയ്യലുള്‍പ്പടെ പുരോഗമിച്ച് വരികയാണ്.