പാലക്കാട്: സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് സിപിഐഎം. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുളള കൂട്ടായ്മകളെ എതിർക്കുമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിലപാടിനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരോക്ഷമായി വിമർശിച്ചു. അത്തരം നിലപാടുള്ളവർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. പാലക്കാട് സിപിഐഎം ജില്ലാ സമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ രൂക്ഷ വിമർശനം.