കൊടുവള്ളി : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഭരണകൂടം തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ്, ലഹരി മാഫിയകൾക്കെതിരെ ശക്തമായി നടപടി എടുക്കണമെന്നും അതിനെതിരെ എല്ലാ യുവജന സംഘടനകളും ഒന്നിക്കണമെന്നും നസീഫ് വ്യക്തമാക്കി,ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം പൈശാചികത മനുഷ്യബുദ്ധിക്കു മേൽ അധീശത്വം സ്ഥാപിക്കുന്ന നിമിഷ നേരം കൊണ്ട് സംഭവിച്ച പൊന്നുമ്മയുടെ മരണത്തിൻ്റെ ഞെട്ടലിൽ നിന്ന് മുക്തി നേടിയിട്ടില്ല ഒരു നാടും.ലഹരിയുടെ വിപണത്തിനും വ്യാപനത്തിനുമുള്ള കാരണങ്ങൾ പലതാണ്.വീട്ടകത്തളത്തിൽ ഉണ്ടാവേണ്ട ധാർമ്മിക ബോധത്തിൻ്റെ അപചയം തന്നെയാണ് ഒന്നാമതും രണ്ടാമതും …….എന്നാൽ ഇപ്പോൾ പറയുന്നതിൻ്റെ ശരിതെറ്റിലേക്ക് ആർക്കും കടക്കാം ……..ഭരണകൂടത്തിന് വലിയ ഉത്തരവാദിത്വമുണ്ട്.ഒരു ഭരണകൂടവും ലഹരി സംഘങ്ങൾക്ക് കടിഞ്ഞാണിടുന്നതിൽ വിജയിച്ചിട്ടില്ല.അറിഞ്ഞിടത്തോളം കോഴിക്കോട് ജില്ലയിലെ 5 റേഞ്ചുകളിൽ എക്സൈസിന് നിലവിൽ ഒരു വാഹനം പോലുമില്ല. ലഹരി മാഫിയ സംഘങ്ങൾ അരങ്ങ് വാഴുന്ന ഗ്രാമ പ്രദേശങ്ങളിൽ പോലീസ് നടപടി ഫലപ്രദമല്ല. ഭൗർഭാഗ്യവശാൽനിയമം നൽകുന്ന ചില എളുപ്പമുള്ള വഴിയിലൂടെ പിടിക്കപ്പെടുന്ന ലഹരി സംഘം പുറത്ത് വരികയാണ്. നാട്ടിലെ നിയമവും നിയമപാലകരും പുതിയ സംഭവങ്ങളിൽ പുതിയ ചിന്തകൾക്ക് വഴി തുറക്കണം, അതികം വൈകാതെ ……..യുവജന സംഘടനകളുടെ യോജിച്ച പോരാട്ടത്തിന് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിൻ്റെ പൂർണ്ണ അശീർവാദത്തോടെ ഏറ്റവും മുമ്പിൽ ഉണ്ടാകും …….കാണാതിരിക്കട്ടെ ഇനിയിങ്ങനെ………കേൾക്കാതെയും……..

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!