കോഴിക്കോട്: സസ്പെൻഷനിലായ യുപി സ്‌കൂൾ അധ്യാപകൻ്റെ വീട്ടിൽ നിന്ന് വൻ കള്ളനോട്ട് ശേഖരം പിടികൂടി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിൻ്റെ വീട്ടിൽ നിന്നാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്.സമാനമായ കള്ളനോട്ട് കേസിൽ അറസ്റ്റിലായി ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടിൽ പരിശോധന നടത്തിയത്.