കോഴിക്കോട് : ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വീടു പണി നടക്കുന്ന സ്ഥലത്ത് നിന്നും 27/2/24 തീയതി 20000 രൂപ വിലവരുന്ന മൊബൈൽ ഫോണും, 2000 രൂപ അടങ്ങിയ പഴസും മോഷ്ടിച്ച പ്രതിയായ ഇസ്മയിൽ S/o ഇബ്രാഹിം കുട്ടി എന്നയാളെ കോയ റോഡിലെ വീടിനടുത്തു നിന്നും ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. സിറ്റിയിൽ വിവിധ സ്റ്റേഷനുകളിൽ മോഷണ കേസുകളിലും, മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. കൂടാതെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ രണ്ടു കേസുകളിൽ LP വാറണ്ടിലെ പ്രതിയുമാണ്. ടൗൺ PS ലെ SI ഇബ്രായി, ASI റിനീഷ് കുമാർ SCPO, നിധീഷ് , CPO മാരായ സുബീഷ്, വിപിൻ, അനുപ്രിയ എന്നിവരടങ്ങിയ പോലീസ് അംഗങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തു, CJM കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തു