വർക്കല: വർക്കലയിൽ സംഗീതയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംശയാലുവായ ആൺസുഹൃത്തിന്റെ ഇടപെടലാണ് സംഗീതയുടെ ജീവനെടുത്തത്. പത്തൊൻപതുകാരിയെ ഇല്ലാതാക്കിയതിന് പിന്നിൽ തന്നെ പറ്റിക്കുകയാണെന്ന സംശയംകൊണ്ടെന്ന് പുറത്തുവരുന്ന സൂചനകൾ. വടശേരി സംഗീത നിവാസിൽ സംഗീതയെ ആണ് കഴിഞ്ഞ ദിവസം രാത്രി കഴുത്തറുത്ത നിലയിൽ കണ്ടത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംഗീതയുടെ കാമുകന്‍ പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു നമ്പറില്‍ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്ത് പെണ്‍കുട്ടിയെ ഗോപു രാത്രിയില്‍ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയെ സംശയിച്ചു മറ്റൊരു നമ്പറിൽ നിന്ന് സംഗീതയുമായി ചാറ്റ് ചെയ്തു വരികയായിരുന്നു ഗോപുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ ഗോപു രാത്രിയിൽ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു പേരിലാണ് ഗോപു സംഗീതയെ വീടിന് പുറത്തേക്ക് വിളിച്ചു വരുത്തിയതെന്നുമാണ് വ്യക്തമാകുന്നത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സംഗീതയും ഗോപുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞിടയ്ക്ക് ഇരുവരും വേർപിരിഞ്ഞു. മറ്റൊരാളുമായി ബന്ധമുള്ളതിനാലാണ് സംഗീത താനുമായി വേർപിരിഞ്ഞതെന്ന സംശയം ഗോപുവിലുണ്ടായി. ഇതറിയുന്നതിനായി പുതിയ സിം എടുത്ത് അഖിൽ എന്ന പേരിൽ ശബ്ദം മാറ്റി ഗോപു സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.ഇതിനിടെ സംഗീതയെ നേരിട്ട് കാണണമെന്ന് അഖിൽ എന്ന ഗോപു ഫോണിൽ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിളിച്ചത് ഗോപു ആണെന്നറിയാതെ പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. തന്നെ കാണാൻ എത്തിയത് ഗോപുവാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഗോപു സംഗീതയുടെ കഴുത്തില്‍ ആഞ്ഞ് വെട്ടുകയായിരുന്നു.സംഗീത കഴുത്തിൽ പിടിച്ച് നിലവിളിച്ചു കൊണ്ട് വീടിന്റെ സിറ്റൗട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസരവാസികൾ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ സംഗീത മരിച്ചു.ശ്രീശങ്കര കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട സംഗീത. സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് രാവിലെയോടെ പ്രതി ഗോപുവിനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കൊലയ്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.